| Tuesday, 8th October 2019, 8:16 am

യാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോടും; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ ; മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ നിന്ന് മുട്ടത്തോട് ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

എന്‍.സി.പിയുടെ രാജ്യസഭ എം.പിയായ വന്ദന ചവാനാണ് ഇത്തരത്തില്‍ മുട്ടത്തോട് ലഭിച്ചത്. പുനെ- ദല്‍ഹി വിമാനത്തിലായിരുന്നു വന്ദന യാത്ര ചെയ്തത്. ഇതിനിടെ കഴിക്കാന്‍ ഓംലെറ്റ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.

എന്നാല്‍ കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ മുട്ടയില്‍ നിന്ന് തോട് ലഭിക്കുകയായിരുന്നെന്ന് വന്ദന ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഓംലെറ്റില്‍ ഉണ്ടായിരുന്ന ഉരുളകിഴങ്ങ് പഴകിയതായിരുന്നെന്നും ബീന്‍സ് വെന്തില്ലെന്നും വന്ദന നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തുകയായിരുന്നു. സംഭവം ഗൗരവമായി കാണുന്നുവെന്നും വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more