ന്യൂദല്‍ഹി: ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജാര്‍ഖണ്ഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലാഡ്‌സണ്‍ ദങ്ദങ്ങിനെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി.
ബ്രിട്ടനിലെ സസക്‌സ് സര്‍വകലാശാലയില്‍ പരിസ്ഥിതി ചരിത്രവും ദക്ഷിണേഷ്യയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്‌ക്കെത്തിയതായിരുന്നു ദങ്ദങ്ങ്.
2013 ല്‍ പാസ്‌പോര്‍ട്ട് തിരിച്ചെടുത്തത് ചൂണ്ടിക്കാട്ടിയാണ് യാത്ര നിഷേധിച്ചതെന്ന് ദങ്ദങ്ങ് പറഞ്ഞു. എന്നാല്‍ പാസ്‌പോര്‍ട്ട് 201 4ല്‍ തിരികെ ലഭിച്ചു. തുടര്‍ന്നും രാജ്യാന്തര യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല.