എയര്‍ ഇന്ത്യയുടെ ഇരുട്ടടി; മൃതദേഹച്ചാര്ജ് വര്‍ധിപ്പിച്ചു
Middle East
എയര്‍ ഇന്ത്യയുടെ ഇരുട്ടടി; മൃതദേഹച്ചാര്ജ് വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 7:22 pm

ദുബായ്: പ്രവാസികള്‍ക്ക് പ്രഹരമേല്‍പിച്ച് വീണ്ടും എയര്‍ ഇന്ത്യയുടെ ഇരുട്ടടി. മൃതദേഹം കൊണ്ടുപേകുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കിയാണ് പ്രവാസിദ്രോഹ നടപടി സ്വീകരിച്ചത്. എയര്‍ ഇന്ത്യയിലും എക്‌സ്പ്രസിലും ഒരുപോലെ വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലേക്കെത്തിക്കാന്‍ ഒരുകിലോയ്ക്കിനി 30 ദിര്‍ഹം നല്‍കണം. ഒരാഴ്ചയായി പുതിയ നിരക്ക് നിലവില്‍ വന്നെങ്കിലും എയര്‍ ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ALSO READ:നിങ്ങള്‍ അതിരുകടക്കുന്നു; ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം ലഖ്‌നൗവിലേക്ക് മൃതദേഹം അയച്ചയാള്‍ക്ക് 3700 ദിര്‍ഹമാണ് അടക്കേണ്ടി വന്നത്. മിക്ക രാജ്യങ്ങളിലേയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ലൈന്‍സുകള്‍ സൗജന്യമായി മൃതദേഹമെത്തിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ പകല്‍കൊള്ള.

നേരത്തെ രോഗികളെ സ്‌ട്രെച്ചര്‍ സംവിധാനത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ളതിന്‌റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രവാസികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടി പിന്‍വലിച്ചു.നിരക്ക് കൂട്ടാനുള്ള പുതിയ നടപടിക്കെതിരെ പ്രവാസികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.