കരിപ്പൂര്‍ വിമാനപകടം: മനോരമ ന്യൂസും മാതൃഭുമിയും നല്‍കിയത് വ്യാജവാര്‍ത്തകളെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആള്‍ട്ട് ന്യൂസും; മനോരമ നല്‍കിയത് കൃത്രിമ ദ്യശങ്ങളെന്ന് കണ്ടെത്തി
അഹമ്മദാബാദ്: കരിപ്പൂര്‍ വിമാനപകടം സംബന്ധിച്ച് മനോരമ ന്യൂസും മാതൃഭൂമിയും നല്‍കിയ വാജ്യ വാര്‍ത്തകളെക്കുറിച്ച് പരാമര്‍ശം നടത്തി ആള്‍ട്ട് ന്യൂസും. ദേശിയ തലത്തില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി അതിന്റെ വസ്തുത കണ്ടെത്തുന്ന വെബ് സൈറ്റാണ് ആള്‍ട്ട് ന്യൂസ്. നിരവധി വ്യാജ വാര്‍ത്തകളുടെ വസ്തുതകള്‍ ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
കരിപ്പൂര്‍ വിമാനപകടത്തില്‍ മനോരമ ന്യൂസ് കോക് പിറ്റിന്റേതെന്ന് അവകാശപ്പെട്ട് പ്രക്ഷേപണം ചെയ്തത് കൃത്രിമ ദൃശ്യങ്ങള്‍ളാണെന്ന് ആള്‍ട്ട് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ വിമാനത്തിലെ 40 പേര്‍ കൊവിഡ് പോസിറ്റീവാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വ്യാജമാണെന്നും അത് മലപ്പുറം കളക്ടര്‍ തന്നെ നിഷേധിച്ചതാണെന്നും ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗസ്റ്റ് ഏഴിന് തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്ക് പിറ്റിന്റെ ദൃശ്യങ്ങള്‍ ചാനലിന് ലഭിച്ചുവെന്ന് അവകാശപ്പെട്ട് മനോരമ ന്യൂസ് പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മനോരമ ന്യൂസ് കോക് പിറ്റിന്റേതാണെന്ന് അവകാശപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് നേരത്തെ തന്നെ പുറത്ത്വന്നിരുന്നു.
”ആഗസ്റ്റ് ഏഴിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കത1344 തകര്‍ന്നുവീണു. അപകടത്തില്‍ പതിനെട്ട് പേര്‍ മരിക്കുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലയാളം ചാനല്‍ മനോരമ ന്യൂസ്
ആഗസ്റ്റ് 10 ബുള്ളറ്റിന്‍ സമയത്ത്, ഫ്ളൈറ്റ് കത1344 ന്റെ കോക്ക് പിറ്റ് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സംപ്രേഷണം ചെയ്തു. പ്രസക്തമായ ഭാഗം 15:13 മിനിറ്റ് മുതല്‍ കാണാന്‍ കഴിയും,” മനോരമ ന്യൂസ് നല്‍കിയ ദൃശ്യങ്ങള്‍ സഹിതം ആള്‍ട്ട് ന്യൂസ് പറയുന്നു.
എന്നാല്‍ വസ്തുത ഇതല്ലെന്ന് ചൂണ്ടിക്കാട്ടിയ ആള്‍ട്ട് ന്യൂസ് ദൃശ്യത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്.
വീഡിയോ യഥാര്‍ത്ഥമല്ല, മറിച്ച് ഒരു വ്യാജ ക്ലിപ്പ് ആണണെന്ന് പറയുന്ന ആള്‍ട്ട് ന്യൂസ്
‘എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ക്രാഷ്’ എന്ന കീവേഡ് തിരയുമ്പോള്‍ ആഗസ്റ്റ് ഏഴിന് -ന് യൂട്യൂബ് ചാനല്‍ ‘എം.പി.സി ഫ്‌ളൈറ്റ് റിക്രിയേഷന്‍സ്’ അപ്ലോഡ് ചെയ്ത ഒറിജിനല്‍ വീഡിയോയിലേക്ക് എത്തിച്ചേരുമെന്നും വ്യക്തമാക്കുന്നു.
എം.പി.സി ഫ്ളൈറ്റ് അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ വിവരണത്തില്‍ ”ഇത് എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈിറ്റിന്റെ ഓഗസ്റ്റ് ഏഴിന് ന് ദുബായില്‍ നിന്ന് കാലിക്കട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്ന
ഫ്ളൈറ്റിന്റെ ഡാറ്റ വെച്ചുകൊണ്ടുള്ള അനുകരണ വീഡിയോ ആണെന്ന് വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ടെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
മനോരമ ന്യൂസ് സംപ്രേഷണം ചെയ്യുന്ന ഭാഗത്തില്‍ 1:43 മിനിറ്റില്‍ ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുമെന്നും പറയുന്നു.
”വീഡിയോയുടെ മുകളില്‍ വലത് കോണില്‍ ‘അക്കാദമിക് ലൈസന്‍സ്’ എന്ന വാക്കുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വീഡിയോ സൃഷ്ടിച്ചതെന്ന് സൂചിപ്പിക്കുന്നു. അക്കാദമിക് ലൈസന്‍സുകള്‍ സാധാരണയായി വിദ്യാര്‍ത്ഥികള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ആണ് നല്‍കുന്നത്.
ആഗസ്റ്റ് 7 ന് തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്ക്പിറ്റിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വ്യാജ വീഡിയോ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്തു. നേരത്തെ വിമാനത്തിലെ 40 യാത്രക്കാര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം കളക്ടര്‍ ഇത് നിഷേധിച്ചിരുന്നു,” ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.