| Saturday, 25th August 2018, 1:06 pm

ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ 20 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് വ്യോമസേനയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ വ്യോമസേന 20 കോടി രൂപ സംഭാവന നല്‍കി.

ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതേസമയം, ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 560 കോടിയോളം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സിനിമാതാരങ്ങള്‍, സംഘടനകള്‍ തുടങ്ങിയവര്‍ കേരളത്തിന് സഹായം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച നീണ്ടുനിന്ന പ്രളയത്തില്‍ ഏകദേശം 20000 കോടിയുടെ നഷ്ടം കണക്കായിട്ടുണ്ട്.

ഇതില്‍ ആദ്യഘട്ട അടിയന്തര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്.

കൂടാതെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളിയിരുന്നു. അതേസമയം ഐക്യരാഷ്ട്രസഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായവും കേരളത്തിന് ആവശ്യമില്ലെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more