ന്യൂദല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ബി.എസ് ധനോവ. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ വ്യോമ സേന എല്ലായ്‌പ്പോഴും സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ശത്രുവില്‍ നിന്നും നീക്കമുണ്ടായാലും ഇല്ലെങ്കിലും അതിര്‍ത്തിയില്‍ എയര്‍ഫോഴ്‌സ് എല്ലായ്‌പ്പോഴും ജാഗരൂകരാണ്. നിയന്ത്രണ രേഖയില്‍ പൗരന്മാരുടെ വ്യോമയാനം കണ്ടാലും ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.’ ധനോവ പറഞ്ഞു.
ഇന്ത്യയുമായി മറ്റൊരു യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ പാക്കിസ്ഥാനില്‍ ചോര ചിന്തുമെന്ന് നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും മുന്നറിയിപ്പു നല്‍കിയിരുന്നു. അബദ്ധങ്ങള്‍ ആവര്‍ത്തിക്കേണ്ടെന്ന് അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയതിന് തുടര്‍ച്ചയായി കരയുദ്ധത്തിന് സേന സജ്ജരായിരിക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അവരുടെ മണ്ണില്‍ കടന്നും യുദ്ധത്തിന് തയ്യാറാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
WATCH THIS VIDEO: