ന്യൂദൽഹി: ആകാശമാർഗം എത്തിച്ചേരാനുള്ള തടസങ്ങൾ മുൻകൂട്ടി കണ്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ കാനഡ. പാക്കിസ്ഥാൻ അവരുടെ വ്യോമ മേഖല അടച്ചതോടെയാണ് എയർ കാനഡ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. വാൻകൂവറിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസാണ് എയർ കാനഡ റദ്ദാക്കിയത്. ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനവും ടോറോന്റോയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Also Read പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എ.ബി.വി.പിയോടൊപ്പം മോദിയ്ക്ക് വോട്ട് ചോദിച്ച് വി.സി
ടോറോന്റോയിൽനിന്നും വാൻകൂവറിൽനിന്നും ഡൽഹിയിലേക്കുള്ള ദിവസേന സർവീസുകളും ആഴ്ചയിൽ നാല് ദിവസമുള്ള ടോറോന്റോ, മുംബൈ സർവീസുകളുമാണ് താൽക്കാലികമായി തങ്ങൾ നിർത്തിലാക്കിയിരിക്കുന്നതെന്ന് എയർ കാനഡ വക്താവായ ഇസബല്ലെ ആർഥർ അറിയിച്ചു.
നിയന്ത്രണ രേഖയിൽ ആക്രമണം തുടങ്ങിയതിന് ശേഷം അഞ്ച് വിമാനത്താവളങ്ങൾ പാകിസ്ഥാൻ താൽകാലികമായി അടച്ചിരുന്നു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് എന്നിവടങ്ങളിലുള്ള വിമാനത്താവളങ്ങളാണ് പാകിസ്ഥാൻ പൂട്ടിയത്. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കുകയും, ഈ പ്രദേശങ്ങളിലുള്ള ജനങ്ങളെ പാകിസ്ഥാൻ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Also Read “മേജര്‍”; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു
സംഘർഷം കണക്കിലെടുത്ത് ഇന്ത്യയും അഞ്ച് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ജമ്മു കശ്മീരിലെ മൂന്നും പഞ്ചാബിലെ രണ്ടും വിമാനത്താവളങ്ങളാണ് ആണ് അടച്ചത്. എന്നാൽ, പിന്നീട് വിമാത്താവളങ്ങൾ ഇന്ത്യ തുറക്കുകയും ചെയ്തു.