അതിർത്തിയിലെ സംഘർഷം: ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ കാനഡ
World News
അതിർത്തിയിലെ സംഘർഷം: ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ കാനഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 10:38 pm

ന്യൂ​ദൽഹി: ആകാശമാർഗം എത്തിച്ചേരാനുള്ള തടസങ്ങൾ മുൻകൂട്ടി കണ്ട് സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച് എയർ കാനഡ. പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ വ്യോ​മ​ മേ​ഖ​ല അ​ട​ച്ച​തോ​ടെ​യാ​ണ് എ​യ​ർ കാ​ന​ഡ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. വാ​ൻ​കൂ​വ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സാ​ണ് എയർ കാനഡ റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​റ്റൊ​രു വി​മാ​നവും ടോ​റോ​ന്റോയി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടിട്ടുണ്ട്.

Also Read പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എ.ബി.വി.പിയോടൊപ്പം മോദിയ്ക്ക് വോട്ട് ചോദിച്ച് വി.സി

ടോ​റോ​ന്റോ​യി​ൽ​നി​ന്നും വാ​ൻ​കൂ​വ​റി​ൽ​നി​ന്നും ഡ​ൽ​ഹി​യിലേക്കുള്ള ദി​വസേന സ​ർ​വീ​സു​ക​ളും ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സ​മു​ള്ള ടോ​റോ​ന്റോ, ​മും​ബൈ സ​ർ​വീ​സു​കളുമാണ് താ​ൽ​ക്കാ​ലി​ക​മാ​യി തങ്ങൾ നി​ർ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എ​യ​ർ കാ​ന​ഡ വ​ക്താവായ ഇ​സ​ബ​ല്ലെ ആ​ർ​ഥ​ർ അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ആക്രമണം തു​ട​ങ്ങി​യ​തി​ന് ശേഷം അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങൾ പാകിസ്ഥാൻ താൽകാലികമായി അടച്ചിരുന്നു. ലാ​ഹോ​ർ, മു​ൾ​ട്ടാ​ൻ, ഫൈ​സ​ലാ​ബാ​ദ്, സി​യാ​ൽ​കോ​ട്ട്, ഇ​സ്ലാ​മാ​ബാ​ദ് എന്നിവടങ്ങളിലുള്ള വിമാനത്താവളങ്ങളാണ് പാകിസ്ഥാൻ പൂട്ടിയത്. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കുകയും, ഈ പ്രദേശങ്ങളിലുള്ള ജനങ്ങളെ പാകിസ്ഥാൻ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

Also Read “മേജര്‍”; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു

സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യും അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​രു​ന്നു. ജ​മ്മു കശ്മീ​രി​ലെ മൂ​ന്നും പ​ഞ്ചാ​ബി​ലെ ര​ണ്ടും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ആണ് അടച്ചത്. എന്നാൽ, പിന്നീട് വിമാത്താവളങ്ങൾ ഇന്ത്യ തുറക്കുകയും ചെയ്തു.