കൊച്ചി: ടാറ്റ ഗ്രൂപ്പും മലേഷ്യ എയര്‍ലൈനായ എയര്‍ഏഷ്യയും ചേര്‍ന്നാരംഭിക്കുന്ന ടാറ്റ-എയര്‍ ഏഷ്യയുടെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1000 രൂപ. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക.[]
ചെന്നൈ കേന്ദ്രമായിട്ടാണ് എയര്‍ ഏഷ്യയുടെ പ്രവര്‍ത്തനം. കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും സര്‍വീസ് ലഭ്യമാകുമെന്നാണ് അറിയുന്നത്. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, നാഗ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.
49 ശതമാനം എയര്‍ ഏഷ്യക്കും 30 ശതമാനം ടാറ്റയ്ക്കും 21 ശതമാനം ടെലിസ്ട്ര ട്രേഡ്‌പ്ലേസിനും ഓഹരി പങ്കാളിത്തത്തോടുകൂടിയാണ് ടാറ്റ-എയര്‍ ഏഷ്യ എത്തുന്നത്.
അതേസമയം, ഇന്ത്യന്‍ വിമാന കമ്പനികള്‍ എയര്‍ ഏഷ്യക്കെതിരെ രംഗത്തെത്തിയിട്ടില്ല. വ്യോമായന ഡയറക്ടര്‍ ജനറലില്‍ നിന്ന് കമ്പനിക്ക് ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല.