മുസ്‌ലിം സ്ത്രീകള്‍ക്ക് മാര്‍ഗം നിര്‍ദേശം നല്‍കുന്നതിനായി ഉറുദു, ഇംഗ്ലീഷ് എന്നിങ്ങനെ എട്ടോളം ഭാഷകളിലായി ടോള്‍ഫ്രീ ഹെല്‍പ് ലൈനും ആരംഭിക്കുമെന്ന് പെഴ്‌സണല്‍ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു.
ന്യൂദല്‍ഹി: മുത്തലാഖിന് അനുകൂലമായി നില കൊള്ളുന്ന മുസ്‌ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി വനിതാ വിങ് ആരംഭിക്കുന്നു. സ്ത്രീകളുടെ വിദ്യഭ്യാസം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലടക്കം ഇടപെടുന്നതിനാണ് സമിതിയെന്ന് സംഘടനയുടെ സെക്രട്ടറി സഫരിയാബ് ജീലാനി പറഞ്ഞു.
മുസ്‌ലിം സ്ത്രീകള്‍ക്ക് മാര്‍ഗം നിര്‍ദേശം നല്‍കുന്നതിനായി ഉറുദു, ഇംഗ്ലീഷ് എന്നിങ്ങനെ എട്ടോളം ഭാഷകളിലായി ടോള്‍ഫ്രീ ഹെല്‍പ് ലൈനും ആരംഭിക്കുമെന്ന് പെഴ്‌സണല്‍ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു.
ഇന്നവസാനിച്ച പെഴ്‌സണല്‍ ബോര്‍ഡിന്റെ ത്രിദിന കണ്‍വെന്‍ഷനില്‍ മുത്തലാഖിന് വേണ്ടി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സമിതി രൂപീകരിക്കുന്നത്. മുത്തലാഖിന് അനുകൂലമായി ഒപ്പുശേഖരണം നടത്താനും പെഴ്‌സണല്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
മുത്തലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് പെഴ്‌സണല്‍ ബോര്‍ഡ് നീക്കം ശക്തമാക്കിയത്.
അതേ സമയം ഭാരതീയ മുസ്‌ലിം മഹിളാ അന്ദോളന്‍ അടക്കമുള്ള വനിതാ സംഘടനകള്‍ മുത്തലാഖ് വിഷയത്തില്‍ പെഴ്‌സണല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തെ 91.2 ശതമാനം സ്ത്രീകളും മുത്തലാഖിനെതിരാണെന്നാണ് വനിതാ സംഘടനകള്‍ പറയുന്നത്.
Also read: ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം