| Sunday, 26th February 2023, 2:26 pm

കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പോസ്റ്ററില്‍ പി.വി നരസിംഹറാവുവിന്റെ ഫോട്ടോ; വിമര്‍ശനവുമായി എ.ഐ.എം.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളത്തിന്റെ പോസ്റ്ററില്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജിലിസ്-എ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം). മതനിരപേക്ഷതയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പി.വി നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത നരസിംഹറാവുവിനെ പോലെയൊരു വ്യക്തിയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നായിരുന്നു എ.ഐ.എം.ഐ.എമ്മിന്റെ വാദം.

‘മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസിന്റെ ‘മതനിരപേക്ഷത’യെ എല്ലാവര്‍ക്കും മനസിലായല്ലോ. കാരണം ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തത് നരസിംഹറാവുവാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ പാടില്ല,’ എ.ഐ.എം.ഐ.എം ട്വിറ്ററില്‍ കുറിച്ചു.

2020ല്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖകര്‍ റാവുവും ടി.ആര്‍.എസും പി.വി നരസിംഹറാവുവിനെ ഭാരത് രത്‌ന നല്‍കാന്‍ തീരുമാനിച്ചിരുന്നു. അന്നും എ.ഐ.എം.ഐ.എം എം.എല്‍.എമാര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.

ബാബരി മസ്ജിദ് തകര്‍ക്കുന്നതിനെതിരെ അന്ന് പ്രധാനമന്ത്രിയായിരുന്നു റാവു പ്രതികരിച്ചില്ലെന്നും എ.ഐ.എം.ഐ.എം ചൂണ്ടിക്കാട്ടി.

1992 ഡിസംബര്‍ ഒമ്പതിനായിരുന്നു ഹിന്ദുത്വവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്

Content Highlight: AIMIM slams congress for placing PV Naramsimha Rao’s picture in plenary poster

We use cookies to give you the best possible experience. Learn more