ന്യൂദല്‍ഹി: റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളത്തിന്റെ പോസ്റ്ററില്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജിലിസ്-എ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം). മതനിരപേക്ഷതയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പി.വി നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.
എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത നരസിംഹറാവുവിനെ പോലെയൊരു വ്യക്തിയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നായിരുന്നു എ.ഐ.എം.ഐ.എമ്മിന്റെ വാദം.
The inclusion of PV Narasimha Rao says everything we need to know about Congress party’s “secularism”. As Prime Minister, Narasimha Rao played an essential role in the demolition of Babri Masjid. It should not be forgiven or forgotten. pic.twitter.com/71UylP5B7V
‘മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസിന്റെ ‘മതനിരപേക്ഷത’യെ എല്ലാവര്‍ക്കും മനസിലായല്ലോ. കാരണം ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തത് നരസിംഹറാവുവാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ പാടില്ല,’ എ.ഐ.എം.ഐ.എം ട്വിറ്ററില്‍ കുറിച്ചു.
2020ല്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖകര്‍ റാവുവും ടി.ആര്‍.എസും പി.വി നരസിംഹറാവുവിനെ ഭാരത് രത്‌ന നല്‍കാന്‍ തീരുമാനിച്ചിരുന്നു. അന്നും എ.ഐ.എം.ഐ.എം എം.എല്‍.എമാര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.
AIMIM MLAs boycotted Telangana Assembly proceedings following a resolution that proposed Bharat Ratna for PV Narasimha Rao. As Prime Minister, Rao failed to protect Babri Masjid from demolition & his communal politics is well known. https://t.co/FIX96ShUts