| Monday, 23rd November 2020, 6:33 pm

ഒവൈസിയുടേത് ബി.ജെ.പിയെ സഹായിക്കുന്ന നയം; എ.ഐ.എം.ഐ.എം വിട്ട നേതാവ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: എ.ഐ.എം.ഐ.എമ്മിന്റെ വിഭജനനയത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ഷെയ്ഖ് അന്‍വര്‍ ഹുസൈന്‍ പാഷ. എ.ഐ.എം.ഐ.എം സ്വീകരിക്കുന്ന ബി.ജെ.പിയ്ക്ക് സഹായകമാകുന്ന നടപടികളാണെന്ന് ഷെയ്ഖ് അന്‍വര്‍ പറഞ്ഞു.

‘ബീഹാറില്‍ അവരുടെ വിഭജനരാഷ്ട്രീയം ബി.ജെ.പിയെ സഹായിച്ചു. അതില്‍ നിന്ന് അവര്‍ക്കെന്ത് നേട്ടമാണുണ്ടാകുന്നതെന്ന് എനിക്കറിയാം’, ഷെയ്ഖ് അന്‍വര്‍ പറഞ്ഞു.

ബീഹാറിലേത് പോലുള്ള സാഹചര്യങ്ങള്‍ ബംഗാളില്‍ അപകടം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസദുദ്ദീന്‍ ഒവൈസിയ്ക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഷെയ്ഖ് അന്‍വറിന്റെ നീക്കം. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ മമതാ ബാനര്‍ജിയുടെ നിലപാടിനെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മമതയെ പോലെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നും ഷെയ്ഖ് അന്‍വര്‍ പറഞ്ഞു.

ബി.ജെ.പിയെ തടയാന്‍ തൃണമൂലിനാണ് സാധിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ മമതയ്‌ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ഷെയ്ഖ് അന്‍വര്‍ പറഞ്ഞു. ബംഗാളിന് ഒവൈസിയെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AIMIM practising divisive politics

We use cookies to give you the best possible experience. Learn more