| Thursday, 1st April 2021, 7:27 pm

പട്ടാപ്പകല്‍ എ.ഐ.എം.ഐ.എം നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ പട്ടാപ്പകല്‍ എ.ഐ.എം.ഐ.എം നേതാവിനെ വെട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. എ.ഐ.എം.ഐ.എം നേതാവ് അസദ് ഖാനാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

നഗരത്തിലെ വട്ടപ്പള്ളിയ്ക്ക് സമീപത്തുള്ള മൈലര്‍ദേവപള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രധാന കോട്ടകളിലൊന്നാണ് ഈ പ്രദേശം.

വ്യാഴാഴ്ച ഉച്ചയോടെ നഗരത്തില്‍ ബൈക്കിലെത്തിയ അസദിന് നേരെ ആക്രമണവുമായി ഒരു സംഘം പാഞ്ഞടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൂര്‍ത്ത ആയുധങ്ങളുമായി എത്തിയ സംഘം അസദിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷം അസദിനെ റോഡിലുപേക്ഷിച്ച് ഈ സംഘം കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അസദിനെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് അസദ് ഖാന്‍. അസദിനോട് വൈരാഗ്യമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: AIMIM leader Asad Khan hacked to death on busy road in Hyderabad

We use cookies to give you the best possible experience. Learn more