ഗോദ്ര: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ പുതിയ നീക്കങ്ങളുമായി എ.ഐ.എം.ഐ.എം. ഗോദ്രയില്‍ ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എ.ഐ.എം.ഐ.എം പിന്തുണ നല്‍കിയത്.
ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ് എ.ഐ.ഐ.എം നേടിയത്. 17 സ്വതന്ത്രര്‍ക്ക് നിരുപാധികമായ പിന്തുണയാണ് എ.ഐ.എം.ഐ.എം നല്‍കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ യഥാക്രമം സ്വതന്ത്രരായ സഞ്ജയ് സോണി, അക്രം പട്ടേല്‍ എന്നിവര്‍ക്ക് ലഭിച്ചു.
ഫെബ്രുവരി 28 ന് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പിയും സ്വതന്ത്രരും 18 സീറ്റുകള്‍ വീതവും ഐ.ഐ.എം.ഐ.എം ഏഴും സീറ്റും ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു.
ഗോദ്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തടയുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന് എ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് സാബീര്‍ സാബിര്‍ കബ്ലിവാല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:AIMIM Backs Independents, Denies BJP Power In Gujarat’s Godhra Civic Body