ഹൈദരാബാദ്: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ശക്തമാക്കി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ 8 എം.എല്‍.എമാരെ ചുമതലപ്പെടുത്തി.
തെലങ്കാന എം.എല്‍.എമാരായ ജാഫര്‍ ഹുസൈന്‍, മൃസ റിയാസ് ഉല്‍ ഹസ്സന്‍ എന്നിവര്‍ക്കാണ് കൊല്‍ക്കത്തയിലെയും ദക്ഷിണ ബംഗാളിലെയും നിയമസഭാ പ്രദേശങ്ങളുടെ ചുമതല.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തുന്നതിന് വേണ്ടിയാണ് ഉവൈസിയുടെ നീക്കമെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. ബംഗാളില്‍ മത്സരിക്കാനുള്ള എ.ഐ.എം.ഐ.എമ്മിന്റെ തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസിന് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു ബംഗാളില്‍ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ബി.ജെ.പി പണം കൊടുത്താണ് ഉവൈസിയെ കൊണ്ടുവരുന്നതെന്നായിരുന്നു ആരോപണം.
അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം വന്നാലോ മറ്റേതെങ്കിലും പാര്‍ട്ടി വന്നാലോ തൃണമൂല്‍ കോണ്‍ഗ്രസിനെ അത് ബാധിക്കില്ലെന്നും അതൊക്കെ കൈകാര്യം ചെയ്യാന്‍ നിസാരമായി സാധിക്കുമെന്നും തൃണമൂല്‍ പറഞ്ഞിരുന്നു.
ബംഗാളില്‍ അബ്ബാസ് സിദ്ദിഖി പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപികരിച്ചതിന് പിന്നിലും ഉവൈസിയാണെന്ന് തൃണമൂല്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: AIMIM appoints 8 MLAs as observers for Bengal Assembly elections