| Sunday, 28th August 2022, 3:02 pm

ഓപ്പണ്‍ കാറ്റഗറിയില്‍ നിയമിക്കപ്പെടുന്ന ദളിത് ഉദ്യോഗാര്‍ത്ഥികള്‍ പീഡനങ്ങള്‍ക്കും നിയമനടപടികള്‍ക്കും വിയേയമാകുന്നത് അംഗീകരിക്കാനാകില്ല; ഡോ. രേഖാ രാജിനെ പിരിച്ചുവിടരുതെന്ന് എ.ഐ.ഡി.ആര്‍.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രെഫസറായ ദളിത് ചിന്തകയും എഴുത്തുകാരിയുമായ രേഖാരാജിനെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിര്‍ഭാഗ്യകരമാണെന്ന് എ.ഐ.ഡി.ആര്‍.എം(all indias dalit rights movement).

സിംഗിള്‍ ബെഞ്ച് വിധിക്ക് വിരുദ്ധമായ നിലപാടിലേക്ക് ഡിവിഷന്‍ ബെഞ്ച് എങ്ങനെ എത്തിപ്പെട്ടു എന്നത് വ്യക്തമല്ലെന്നും എ.ഐ.ഡി.ആര്‍.എം പ്രസ്താവനയില്‍ പറഞ്ഞു. ഡിവിഷന്‍ ബഞ്ച് വിധി അമിതാധികാര പ്രയോഗമാണോയെന്ന് പൊതുസമൂഹം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ആരോപിക്കപ്പെടുന്നതുപോലെ ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് കണക്കാക്കുന്നതില്‍ പിഴവുസംഭിവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി യൂണിവേഴ്‌സിറ്റിയാണ്.

അതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥിയെ ബലിയാടാക്കുന്നത് നീതിയല്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിക്കെതിരെ എം.ജി.യൂണിവേഴ്‌സിറ്റി അടിയന്തിരമായി സുപ്രീം കോടതിയെ സമീപിക്കണം. സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഡോ.രേഖാ രാജിനെ പിരിച്ചുവിടരുത് എന്ന് എ.ഐ.ഡി.ആര്‍.എം ആവശ്യപ്പെട്ടു.

ഓപ്പണ്‍ കാറ്റഗറി തസ്തികളില്‍ നിയമിക്കപ്പെടുന്ന ദളിത് ഉദ്യോഗാര്‍ത്ഥികള്‍ വലിയ തോതിലുള്ള പീഡനങ്ങള്‍ക്കും നിയമനടപടികള്‍ക്കും വിയേയമാകുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ രേഖാരാജിനെ പിന്‍തുണക്കാന്‍ കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, എ.ഐ.ഡി.ആര്‍.എം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളി ദിനത്തോടനുബന്ധിച്ച് സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍വെച്ചു നടന്ന ചടങ്ങ് ജില്ല സെക്രട്ടറി ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിസന്റ് എം.വി. ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ എന്‍.കെ. ഉദയപ്രകാശ്, ജില്ലാ ജോ. സെക്രട്ടറി ജി.ബി. കിരണ്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എന്‍. രഘു. കെ.എം. മോഹനന്‍ പി.ആര്‍. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാത്മ അയ്യന്‍കാളി ജന്മദിനത്തില്‍ എ.ഐ.ഡി.ആര്‍.എം നേത്യത്വത്തില്‍ കെ.കെ. വാര്യര്‍ സ്മാരക മന്ദിരത്തില്‍ അയ്യന്‍കാളി ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

CONTENT HIGHLIGHTS: AIDRM Says Do not cancel appointment of Dalit thinker and writer Rekha Raj’s  an assistant professor at the School of Gandhian Thoughts and Development Studies, Mahatma Gandhi University

We use cookies to give you the best possible experience. Learn more