| Wednesday, 26th June 2024, 4:24 pm

എല്ലാവരെയും വെല്ലുവിളിക്കുന്ന ഒരു സ്ഥാനമാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡന്‍ മാര്‍ക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ജൂണ്‍ 27നാണ് ആവേശകരമായ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയുമാണ് മത്സരിക്കുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ഒന്നാം സെമിയില്‍ സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടാനിരിക്കുന്നതിന് മുമ്പ് സംസാരിച്ചിരിക്കുകയാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. മികച്ച ടീം കോമ്പിനേഷനില്‍ മുന്നേറുന്ന ടീമിനെ ടി-20 ലോകകപ്പ് ജേതാക്കളാക്കാന്‍ കഴിയുമെന്നാണ് ക്യാപ്റ്റന്‍ മാര്‍ക്രം പറയുന്നത്.

‘കുറച്ചുകാലമായി ഈ ടീം ഒരുമിച്ചാണ്. എല്ലാവരേയും വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു സ്ഥാനത്ത് എത്താന്‍ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ അത് ചെയ്ത്കാട്ടും,’എയ്ഡന്‍ മാര്‍ക്രം.

നിലവില്‍ രണ്ടാം ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.+0.599 എന്ന നെറ്റ് റേറ്റില്‍ 6 പോയിന്റ് സ്വന്തമാക്കിയാണ് പ്രോട്ടിയസിന്റെ വിജയ് കുതിപ്പ്. സൂപ്പര്‍ 8 മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ബെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രോട്ടീന്‍സ് സെമി ഫൈനലില്‍ എത്തിയത്.

ജൂണ്‍ 24ന് വിവിന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് ആണ് നേടിയത്. ചുരുക്കിയ മത്സരത്തില്‍ 123 റണ്‍സിന്റെ വിജയലക്ഷ്യം 16.1 ഓവറില്‍ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ട്രിസ്റ്റന്‍ സ്റ്റ്ബ്‌സ് ആണ്. 27 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ക്ലാസ്സെന്‍ 10 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ മാര്‍ക്കോയാന്‍സണ്‍ 14 പന്തില്‍ 21 റണ്‍സ് നേടി.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് തമ്പ്രായിസ് ഷംസിയാണ് 27 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം നേടിയത്.

Content Highlight: Aiden Markram Talking About T20 world Cup 2024

We use cookies to give you the best possible experience. Learn more