വിഷമമുണ്ട്, പക്ഷെ ഈ സ്ഥാനത്തിന് ഞങ്ങള്‍ യോഗ്യരാണെന്ന് തെളിയിച്ചു; സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍
Sports News
വിഷമമുണ്ട്, പക്ഷെ ഈ സ്ഥാനത്തിന് ഞങ്ങള്‍ യോഗ്യരാണെന്ന് തെളിയിച്ചു; സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 3:08 pm

സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ജേതാക്കളായിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് ഇന്ത്യയെ ഇന്ത്യയുടെ പവര്‍ ബൗളിങ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടീമിലെ ഓരോരുത്തരും നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത്. എന്നാല്‍ മറുഭാഗത്ത് ആദ്യമായണ് സൗത്ത് ആഫ്രിക്ക ടി-20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയല്ലാതെ പ്രോട്ടിയാസിന് മറ്റൊരു ഐ.സി.സി കിരീടവും ഇല്ലായിരുന്നു. ടൂര്‍ണമെന്റില്‍ അപരാജിതമായ കുതിപ്പ് നടത്തി സൗത്ത് ആഫ്രിക്ക ഫൈനലില്‍ തകര്‍ന്നതിനെക്കുറിച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം സംസാരിച്ച് രംഗത്ത് വന്നിരുന്നു.

‘അല്‍പ്പം വിഷമമുണ്ട്, പക്ഷേ അവിശ്വസനീയമാംവിധമാണ് അഭിമാനിക്കുന്നു. ഞങ്ങള്‍ക്ക് കംഫേര്‍ട്ട് ആകാന്‍ കഴിഞ്ഞില്ല, മറുഭാഗത്ത് കാര്യങ്ങള്‍ പെട്ടന്നായിരുന്നു സംഭവിച്ചത്, പക്ഷേ ഞങ്ങള്‍ യോഗ്യരായ ഫൈനലിസ്റ്റുകളാണെന്ന് തെളിയിക്കാനുള്ള മികച്ച സ്ഥാനത്താണ് എത്തിയത്,’ എയ്ഡന്‍ മാര്‍ക്രം പറഞ്ഞു.

 

Content Highlight: Aiden Markram Talking About Lose Against India In T20 World Cup Final