| Saturday, 7th October 2023, 7:56 pm

ലോക ക്രിക്കറ്റില്‍ ചരിത്രമെഴുതി സൗത്ത് ആഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം. 50 ഓവറില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഖ്യാതിയാണ് മാര്‍ക്രം സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് നേടുന്ന മത്സരത്തിലാണ് ഈ നേട്ടം.

2011 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയന്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി മറികടന്നാണ് മാര്‍ക്രം പുതിയ റെക്കോഡിട്ടിരിക്കുന്നത്. ക്വിന്റണ്‍ ഡി കോക്ക്, റാസി ഡെന്‍ ഡസന്‍ എന്നീ താരങ്ങളും ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി. ഡി കോക്ക് 100 റണ്‍സ് തികച്ചപ്പോള്‍ 108 റണ്‍സാണ് വാന്‍ ഡെര്‍ ഡസന്റെ നേട്ടം. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്നിംഗ്‌സില്‍ മൂന്ന് താരങ്ങള്‍ സെഞ്വറി നേടുന്നത്. മൂവരുടെയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 400ന് മുകളില്‍ റണ്‍സ് നേടുന്ന ടീമും ദക്ഷിണാഫ്രിക്കയായി. മൂന്നാം തവണയാണ് ആഫ്രിക്ക 400 കടക്കുന്നത്. ഓരോ തവണ 400 കടന്ന ഇന്ത്യയും ഓസ്ട്രേലിയയുമാണ് പിന്നില്‍. ഏകദിനത്തില്‍ എട്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 400 കടക്കുന്നത്.

Content Highlights: Aiden Markram scores fastest century in World Cup

We use cookies to give you the best possible experience. Learn more