| Friday, 23rd October 2020, 5:24 pm

'പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടില്‍ പണിക്ക് പോകേണ്ട ഗതികേടിലാണ്' കൂലിയില്ലാ വേലയായി അധ്യാപകജോലി

അന്ന കീർത്തി ജോർജ്

ജോലി ചെയ്തിട്ടും ഒരു രൂപ പോലും വരുമാനം ലഭിക്കാതെ വര്‍ഷങ്ങളായി അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സിലബസിലുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. ഓരോ ക്ലാസിലെയും കൂടിവരുന്ന ഡിവിഷനനുസരിച്ച് ഉണ്ടായിവന്ന അധിക തസ്തികകളില്‍ ജോലിക്ക് കയറിയവരാണ് ഇപ്പോള്‍ നിയമനാംഗീകരവും ശമ്പളവും ലഭിക്കാതെ ജോലി ചെയ്യുന്ന ഈ അധ്യാപകര്‍.

2016 ഡിസംബര്‍ 3ന് കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ധിക്കുമ്പോഴുണ്ടാകുന്ന അധിക തസ്തികകളായ ഡിവിഷന്‍ പോസ്റ്റുകളില്‍ 1:1 പ്രകാരമായിരിക്കണം നിയമനം എന്ന നയം മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍ വരുത്തിയിരുന്നു. അതായത് രണ്ട് ഒഴിവുകള്‍ വരുന്ന സമയത്ത് അതിലേക്കുള്ള ആദ്യ അധ്യാപകനെ സര്‍ക്കാരിനും അടുത്ത അധ്യാപകനെ മാനേജ്മെന്റിനും നിയമിക്കാം. ഈ ഭേദഗതി തങ്ങളുടെ നിയമനം പരിപൂര്‍ണ്ണമായും ഇല്ലാതാക്കുകയായിരുന്നുവെന്ന് അന്നു മുതല്‍ സമരരംഗത്തുള്ള ഈ അധ്യാപകര്‍ പറയുന്നു.

ശമ്പളമില്ലാത്ത അധ്യാപക ജോലിക്കൊപ്പം കൂലിപ്പണിയും തെങ്ങുകയറ്റവും ഓട്ടോയോടിക്കലുമൊക്കെയായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ശ്രമിക്കുകയയാണ് ഇവര്‍. അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളമായി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഈ കൊവിഡ് കാലത്ത് വ്യത്യസ്തമായ സമരമാര്‍ഗങ്ങളുമായി മുന്നോട്ടുവരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aided School Teachers Crisis, Strike for Salary and Official Appointment

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.