| Thursday, 9th June 2016, 11:15 am

എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ പി.എസ്.സിക്കു വിടുമോ? പിന്തുണയ്ക്കാന്‍ ആരൊക്കെയുണ്ടാവും?

ഡൂള്‍ന്യൂസ് ഡെസ്‌ക്


എഫ്.ബി നോട്ടിഫിക്കേഷന്‍/ ഗോപകുമാര്‍


എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ വന്നതുമുതല്‍ പലരും എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്ന മുറവിളിയിലാണ്.

1957ല്‍ മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ പതിനൊന്നാം വകുപ്പ് ഇത് കൃത്യമായി പറയുന്നു. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ആളുകളെ നിയമിക്കുന്നത് പി.എസ്.സി വഴി ആയിരിക്കണമെന്ന് 11ാം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ആ വകുപ്പിനെതിരെയാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തുണിയുടുത്തും ഉടുക്കാതെയും സകല കാളികൂളി ജാതിക്കോമരങ്ങളും കൂടി വിമോചന സമരം നടത്തിയത്.

ആ സര്‍ക്കാരിന്റെ കഥ കഴിയുന്നതിന് ഒരു കാരണം (പ്രധാന കാരണം) വിദ്യാഭ്യാസ ബില്ലും അതിലെ പതിനൊന്നാം വകുപ്പുമായിരുന്നു. അതിനു ശേഷം വന്ന സര്‍ക്കാര്‍ പതിനൊന്നാം വകുപ്പ് ഇല കൂട്ടാതെ എടുത്ത് പുറത്തുകളഞ്ഞു.

വിമോചന സമരത്തോടെ കോണ്‍ഗ്രസ്, കുടം തുറന്നു വിട്ട ജാതിമതവര്‍ഗ്ഗീയ ഭൂതങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ സകല തരികിടകളും തിരിമറികളും നടത്തുന്നതും ദുര്‍ഗന്ധ പൂരിതമാക്കുന്നതും. ഇപ്പൊഴും അവരുടെ താളത്തിനൊത്തു തുള്ളി കേരള രാഷ്ട്രീയത്തില്‍ മാലിന്യം കലക്കുന്നതും കോണ്‍ഗ്രസ് തന്നെയാണ്.

പറഞ്ഞതിത്രയുമാണ്, 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കാന്‍ ശ്രമിച്ച കാര്യമാണ് പുതിയ നിര്‍ദ്ദേശമായി ഇപ്പോള്‍ പലരും പറയുന്നത്. തീര്‍ച്ചയായും നടപ്പാക്കേണ്ട കാര്യം തന്നെയാണ്. അത് ഈ സര്‍ക്കാര്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ അതിനെതിരെ സംഘടിച്ച് സര്‍ക്കാരിനെ ആക്രമിക്കാന്‍ വരുന്ന വര്‍ഗ്ഗീയസാമുദായിക കക്ഷികളെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് ഉണ്ടാകുമോ? ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് എന്തായിരിക്കും?

We use cookies to give you the best possible experience. Learn more