തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള പുതിയ എ.ഐ.സി.സി സെക്രട്ടറിയുടെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ ശ്രീനിവാസനെ എ.ഐ.സി.സി സെക്രട്ടറിയാക്കിയ തീരുമാനത്തിനെതിരെ വി.എം സുധീരന്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി.
എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തേക്കുളള കെ ശ്രീനിവാസന്റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റിന്റെ വിമര്‍ശനം.
പിന്‍വാതില്‍ നിയമനമാണ് ശ്രീനിവാസന്റേതെന്നും ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും ഫേസ്ബുക്കിലൂടെ സുധീരന്‍ കുറ്റപ്പെടുത്തി. വിയോജിപ്പ് രാഹുല്‍ഗാന്ധിയെ അറിയിച്ചെന്നും സുധീരന്‍ വ്യക്തമാക്കി.
Also Read കാശ്മീര്‍ വളഞ്ഞ് കൂടുതല്‍ ഭീകരര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം
കോണ്‍ഗ്രസ് അധ്യക്ഷന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.
ഇരുപത് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ നിയമസഭാംഗങ്ങളടക്കം പലരും ജോലിയുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടാകാത്ത വിമര്‍ശനം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഒ.എസ്.ഡി തസ്തികയില്‍ ജോലി ചെയ്തിട്ടുള്ള കെ ശ്രീനിവാസനെ കഴിഞ്ഞ ദിവസമാണ് എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചത്.
ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീനിവാസന്‍