| Monday, 28th December 2020, 5:18 pm

'പരസ്യ പ്രസ്താവനകള്‍ക്ക് കര്‍ശന വിലക്ക്'; തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും താരീഖ് അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും യുഡി.എഫും തമ്മില്‍ 0.95 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളു. ഇതിനെക്കാള്‍ മികച്ച ഫലം കേരളത്തിനുണ്ടാക്കാമായിരുന്നെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേതട്ടില്‍ പാര്‍ട്ടിയില്‍ സംവിധാനം ശക്തിപ്പെടുത്തുമെന്നും ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ തലത്തില്‍ മാത്രമായിരിക്കും പുനഃസംഘടിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയായിരിക്കും സ്വീകരിക്കുക.

അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ പരസ്യപ്രസ്താനകള്‍ നടത്തരുതെന്നും ഡി.സി.സികള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. അഭിപ്രായങ്ങളും ഭിന്നതകളും പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും താരീഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂ.ഡി.എഫ് വിപുലീകരണം ഇപ്പോഴുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AICC general secretary Tariq Anwar in control on public opinions by UDF workers and leaders

We use cookies to give you the best possible experience. Learn more