ന്യൂദല്‍ഹി: രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്റെ കാല്‍ക്കല്‍ കാണിക്കയായി പണം നല്‍കിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയില്‍ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്,’പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നരിക്കുന്നത്. സ്വകാര്യ വ്യക്തിയില്‍നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലേഴ്‌സ് രണ്ട് കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം 18 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് പറയുന്നത്.
ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGLIGHTS: AICC General Secretary Priyanka Gandhi alleges irregularities in Ram temple land acquisition