| Thursday, 2nd January 2020, 2:49 pm

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കവുമായി ഡി.എം.കെ; വിജയപ്രഖ്യാപനം എ.ഐ.എ.ഡി.എം.കെ തടയുന്നുവെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം. തങ്ങളുടെ വിജയം പ്രഖ്യാപിക്കുന്നതു തടയാനാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നതെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആരോപിച്ചു. താന്‍ ധര്‍ണയിരിക്കുമെന്ന് സ്റ്റാലിന്‍ മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തുകളില്‍ നേരിയ ലീഡ് മാത്രമാണ് എ.ഐ.എ.ഡി.എം.കെയ്ക്കുള്ളത്. 94 എണ്ണത്തില്‍ അവര്‍ ലീഡ് ചെയ്യുമ്പോള്‍ ഡി.എം.കെ 90 എണ്ണത്തില്‍ ലീഡ് ചെയ്യുന്നു. പഞ്ചായത്ത് യൂണിയനുകളില്‍ ഡി.എം.കെയ്ക്കാണ് ലീഡ്. 382 എണ്ണത്തിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. 341 എണ്ണത്തില്‍ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നു.

ശാന്തന്‍കുളം, പാരാമതി, നൈനാര്‍കോയില്‍ എന്നിവിടങ്ങളിലെ പഞ്ചായത്ത് യൂണിയന്‍ സീറ്റുകളില്‍ ഡി.എം.കെയാണു വിജയിച്ചത്. വിരുദുനഗറിലും തിരുവിടായ്മരുതുരിലും വിജയം ഡി.എം.കെയ്ക്കാണ്. അതേസമയം കരൂരിലെ പഞ്ചായത്ത് യൂണിയനില്‍ എ.ഐ.എ.ഡി.എം.കെയ്ക്കാണു വിജയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പഞ്ചായത്ത് യൂണിയന്‍ വാര്‍ഡ് മെമ്പര്‍ പോസ്റ്റുകളിലെ വോട്ടെണ്ണല്‍ നടക്കുന്ന 5067 കേന്ദ്രങ്ങളില്‍ 149 എണ്ണത്തില്‍ ഇതു പൂര്‍ത്തിയായിക്കഴിഞ്ഞു. അതില്‍ ഡി.എം.കെ 83 എണ്ണത്തില്‍ ലീഡ് നേടിയപ്പോള്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് വിജയം നേടാനായത് 66 സീറ്റുകളില്‍ മാത്രമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ വോട്ടെണ്ണല്‍ തടസ്സപ്പെടുന്നതും വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വൈകുന്നതും ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ മാധ്യമങ്ങളെ കണ്ടത്.

We use cookies to give you the best possible experience. Learn more