എ.ഐ.എ.ഡി.എം.കെ ബി.ജെ.പി തന്നെ, അവരുടെ ആയുസ്സ് വരുന്ന ഉപതെരഞ്ഞെടുപ്പ് വരെ മാത്രം; ടി.ടി.വി ദിനകരന്‍
national news
എ.ഐ.എ.ഡി.എം.കെ ബി.ജെ.പി തന്നെ, അവരുടെ ആയുസ്സ് വരുന്ന ഉപതെരഞ്ഞെടുപ്പ് വരെ മാത്രം; ടി.ടി.വി ദിനകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 1:24 pm

ചെന്നെ: തമിഴ്നാട് ഭരണകക്ഷി എ.ഐ.ഡി.എം.കെയുടെ ആയുസ്സ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് വരെ മാത്രമെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്‍. “പുതിയ തലമുറൈയ്ക്ക്” നല്‍കിയ അഭിമുഖത്തിലാണ് ദിനകരന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

“വരുന്ന ഉപതെരഞ്ഞെടുപ്പ് വരെ മാത്രമേ എ.ഐ.ഡി.എം.കെ അതിജീവിക്കുകയുള്ളു. അവര്‍ തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ മറ്റൊരു ശാഖയായി മാറിക്കൊണ്ടിരിക്കുകയാണ്. 90 ശതമാനത്തോളം എ.ഐ.ഡി.എം.കെ അണികള്‍ ഞങ്ങളോടൊപ്പമാണ്. 20 മണ്ഡലങ്ങളിലും വിജയിക്കുന്നത് ഞങ്ങളായിരിക്കും”- അദ്ദേഹം പറഞ്ഞു.


Also Read ബിഹാറില്‍ വര്‍ഗ്ഗീയ കലാപത്തിനിടെ മുസ്‌ലിം വയോധികന്‍ കൊല്ലപ്പെട്ടിട്ട് മൂന്നാഴ്ച; നടപടിയെടുക്കാതെ പൊലീസ്


തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ രഹസ്യമായി കണ്ടു എന്ന ആരോപണവും ദിനകരന്‍ അഭിമുഖത്തില്‍ തള്ളി. കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ദിനകരന് പറയാനുള്ളത് ഇങ്ങനെ, “വലിയ നേതാക്കളുടെ മരണശേഷം ഇത്തരം രാഷ്ട്രീയ പ്രവേശനം സാധാരണയാണ്. 1987 എം.ജി.ആര്‍ മരണപ്പെട്ടപ്പോള്‍ ശിവാജി ഗണേഷന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ഇന്ന് അത് കമല്‍ഹാസന്‍ ചെയ്യുന്നു. ശിവാജി ഗണേഷന്റെ പാര്‍ട്ടിക്കെന്ത് സംഭവിച്ചു എന്ന് നമ്മള്‍ക്കറിയാവുന്നതാണ്”.


Also Read ബി.ജെ.പിയെ താഴെയിറക്കാന്‍ ഒന്നിക്കുമെന്ന് എം.കെ സ്റ്റാലിന്‍; ചന്ദ്രബാബു നായിഡുവിന്റെ മഹാസഖ്യനീക്കം ഡി.എം.കെ പാളയത്തില്‍


ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയില്‍ ഉടലെടുത്ത ആഭ്യന്തരകലഹത്തിനൊടുവില്‍ ദിനകരനെയും ശശികലയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ദിനകരന്‍ വിജയിച്ചു.

ദിനകരനെ പുറത്താക്കിയപ്പോള്‍ എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 18 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ തമിഴ്നാട് സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. ഇത് മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെയാണ് തമിഴ്നാട്ടില്‍ വിശാലമായ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.


Also Read ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി; പ്രതിഷേധിച്ച് ബി.ജെ.പി, മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ


തെരഞ്ഞെടുപ്പിന് മുന്നോടിയായി താനും അയോഗ്യരാക്കപ്പെട്ട 18 എം.എല്‍.എമാരും ബെംഗളൂരുവിലെ ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിച്ചതായും ദിനകരന്‍ പറഞ്ഞു.