ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്നാണ് എ.ഐ.എ.ഡി.എം.കെ തിങ്കളാഴ്ച അറിയിച്ചത്.
ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുപകരം, എ.ഐ.എ.ഡി.എം.കെയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന ചര്‍ച്ചകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും പാര്‍ട്ടിയെ മോശമായാണ് ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ. നേതാക്കളായ പനീര്‍സെല്‍വവും എടപ്പാടി കെ. പളനിസ്വാമിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.