| Wednesday, 11th December 2019, 2:02 pm

രാജ്യസഭയിലെ വെല്ലുവിളി മറികടക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച് എ.ഐ.എ.ഡി.എം.കെ; വോട്ടിങ്ങില്‍ സമവാക്യം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിലും പിന്തുണച്ച് എ.ഐ.എ.ഡി.എം.കെ. എന്നാല്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നും രാജ്യസഭാംഗം എസ്.ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

ലോക്‌സഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു എം.പിയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ രാജ്യസഭയില്‍ അത് 11 ആണ്. ഇത് രാജ്യസഭയിലെ അനിശ്ചിതത്വം മറികടക്കുന്നതില്‍ ബി.ജെ.പിക്ക് അനുകൂലമായേക്കും.

1971-ല്‍ ബംഗ്ലാദേശില്‍ നിന്നു വന്ന തമിഴരെയും മുസ്‌ലിങ്ങളെയും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്തേക്കുമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more