ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൗരത്വ നിയമത്തില്‍ നിലപാട് മാറ്റി അണ്ണാ ഡി.എം.കെ. അധികാരം ലഭിച്ചാല്‍ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്രകടന പത്രിക.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമായാണ് അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പൗരത്വ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോഴെല്ലാം നിയമത്തെ അനുകൂലിച്ച് നിലപാട് സ്വീകരിക്കുകയായിരുന്നു അണ്ണാ ഡി.എം.കെ ചെയ്തിരുന്നത്.
ലോക്‌സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് വോട്ടും ചെയ്തു.
234 സീറ്റുള്ള തമിഴ്‌നാട് നിയമസഭയിലേയ്ക്ക് അണ്ണാ ഡി.എം.കെയുമായി സഖ്യം ചേര്‍ന്ന ബി.ജെ.പി. 20 സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തേ സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
അതേസമയം സഖ്യകക്ഷിയായ ബി.ജെ.പിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൊവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാല്‍ പൗരത്വ നിയമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാ വീട്ടിലും സൗജന്യ വാഷിംഗ് മെഷീനും സോളാര്‍ അടുപ്പും നല്‍കും. ഗാര്‍ഹിക ആവശ്യത്തിന് വര്‍ഷം ആറ് ഗ്യാസ് സിലിണ്ടര്‍ സൗജ്യനമായി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും അണ്ണാ ഡി.എം.കെയുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക