ചെന്നൈ: ജനുവരിയില്‍ നടന്ന വിശ്വാസവോട്ടില്‍ പളനിസാമി സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ടൈംസ് നൗ, മൂണ്‍ ടി.വി എന്നീ ചാനലുകള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രണ്ട് എം.എല്‍.എമാര്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
ആര്‍. കനകരാജ് (സൂളൂര്‍), എസ്.എസ് ശരവണന്‍ (മധുര സൗത്ത്) എന്നീ എം.എല്‍.എമാരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. എടപ്പാടി പളനിസാമി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ ക്യാമറയില്‍ സമ്മതിക്കുന്നു.
ആറ് കോടി വീതമാണ് ശശികല എം.എല്‍.എമാര്‍ക്ക് നല്‍കിയത്. പിന്നെ തത്തുല്യമായ സ്വര്‍ണ്ണം നല്‍കി. കിട്ടാത്തവരാണ് മറുകണ്ടം ചാടിയത്. മന്ത്രിസ്ഥാനവും ഒരുകോടി രൂപയും നല്‍കാമെന്നായിരുന്നു ഒ. പനീര്‍സെല്‍വത്തിന്റെ വാഗ്ദാനം. കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം ഒഴുകിയെന്നും വെളിപ്പെടുത്തലുണ്ട്.
കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് സാഹസികമായ രക്ഷപ്പെട്ട് പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നയാളാണ് ശരവണന്‍. എടപ്പാടി പളനിസാമിയുടെ പക്ഷത്തുള്ള എം.എല്‍.എയാണ് കനകരാജ്.
വീഡിയോ:
#WATCH | #MLAsForSale sting tape 1 revealed: SS Saravanan, AIADMK MLA, reveals how Jaya’s legacy was auctioned for crores #MLAsForSale pic.twitter.com/ESbWMC5aev
— TIMES NOW (@TimesNow) June 12, 2017