| Monday, 1st March 2021, 10:18 am

60 സീറ്റില്ലെങ്കില്‍ 30 എങ്കിലും വേണമെന്ന് ബി.ജെ.പി, 23 സീറ്റ് തരാമെന്ന് എ.ഐ.എ.ഡി.എം.കെ; തമിഴ്‌നാട്ടില്‍ കീറാമുട്ടിയായി സീറ്റ് വിഭജനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എ.ഐ.എ.ഡി.എം.കെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച.

മുഖ്യമന്ത്രി പളനിസാമി, എ.ഐ.എ.ഡി.എം.കെ ജോയിന്റ് കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലായിരുന്നു ചര്‍ച്ച.

60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമെ അനുവദിക്കാനാകൂ എന്നാണ് എ.ഐ.എ.ഡി.എം.കെ നിലപാട്.

ചര്‍ച്ചകളില്‍ 30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതായാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ എ.ഐ.എ.ഡി.എം.കെയുമായി ചര്‍ച്ച നടത്തിയിരുന്നു.

234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AIADMK leaders holds seat-sharing talks with Amit Shah

We use cookies to give you the best possible experience. Learn more