| Wednesday, 18th September 2019, 7:55 am

കേരളത്തില്‍ ആദ്യമായി എ.ഐ.ഡി.എം.കെയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ്; നേട്ടം കോണ്‍ഗ്രസ് പിന്തുണയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് തമിഴ്‌നാട് ഭരണകക്ഷിക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. എസ്.പ്രവീണയാണ് പഞ്ചായത്ത് പ്രസിഡണ്ട്.

സി.പി.ഐ.എമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടിനാണ് പ്രവീണ പരാജയപ്പെടുത്തിയത്. പട്ടികജാതി വനിതാ സംവരണമായ പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കാന്‍ യു.ഡി.എഫില്‍ അംഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എ.ഐ.ഡി.എം.കെ അംഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫ് ഭരിച്ചിരുന്ന സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗമായ ടി.എസ് സുലേഖ, വൈസ് പ്രസിഡന്റ് രാജു വടുതല എന്നിവര്‍ കൂറുമാറി സി.പി.ഐ.എമ്മിലെത്തിയതോടെ ഭരണം നഷ്ടമാവുകയായിരുന്നു. കൂറുമാറിയെത്തിയവര്‍ എല്‍.ഡി.എഫ് പിന്തുണയോടെ സ്ഥാനങ്ങളില്‍ തുടരുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരിയില്‍ ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയതോടെ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗബലമായതോടെ എ.ഐ.എ.ഡി.എം.കെ യു,ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more