ഇന്ത്യയൊട്ടാകെയുള്ള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനും രശ്മിക മന്ദാനയുമായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. പുഷ്പയായി അല്ലുവും ശ്രീവല്ലിയായി രശ്മികയുമായിരുന്നു എത്തിയത്.
ഇന്ത്യന്‍ സിനിമയിലെ സകലകാല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ പുഷ്പ 2 ദി റൂളിന് എളുപ്പം സാധിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് പുഷ്പയായും ശ്രീവല്ലിയായും മാറിയ ഹോളിവുഡ് അഭിനേതാക്കളുടെ എ.ഐ ചിത്രങ്ങളാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഒണ്‍ലിമെഗലോഡണ്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഹോളിവുഡ് താരങ്ങളെ പുഷ്പ രാജും ശ്രീവല്ലിയുമായി മാറ്റിയ എ.ഐ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അല്ലു അര്‍ജുന് പകരം റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്‌വര്‍ത്ത്, ഹെന്റി കാവില്‍, കീനു റീവ്‌സ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, ടോം ഹാര്‍ഡി എന്നിവരെ ഉള്‍പ്പെടുത്തിയ പുഷ്പയുടെ പോസ്റ്ററാണ് ഒണ്‍ലിമെഗലോഡണ്‍ പങ്കുവെച്ചത്.
രശ്മിക മന്ദാനക്ക് പകരം ജെന്നിഫര്‍ ലോറന്‍സ്, ബ്ലേക്ക് ലൈവ്‌ലി എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഒന്നാകെ വൈറല്‍ ആകുകയായിരുന്നു.
പുഷ്പ 2:
റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ തന്നെ 1000 കോടിയോളം നേടിയ ചിത്രമാണ് പുഷ്പ 2. ഏറ്റവും വേഗം 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രമെന്ന നേട്ടമാണ് ഇതോടെ പുഷ്പ സ്വന്തമാക്കിയത്. പുഷ്പരാജ് എന്ന കഥാപാത്രമായുള്ള അല്ലു അര്‍ജുന്റെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് ഇത്. ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയിരുന്നു.
അല്ലു അര്‍ജുനെ കൂടാതെ ഫഹദ് ഫാസിലും ഈ സിനിമയിലുണ്ട്. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായാണ് ഫഹദ് ആദ്യ ഭാഗത്തില്‍ എത്തിയത്. രണ്ടാം ഭാഗത്തിലും ഫഹദ് തന്നെയാണ് അല്ലുവിന് വില്ലനായത്.
Content Highlight: AI Images Of Hollywood Stars As Allu Arjun’s Pushpa