| Friday, 1st November 2024, 9:30 am

ഗൂഗിള്‍ മാപ്സില്‍ ഗൈഡായി എ.ഐയും; ആദ്യഘട്ടത്തില്‍ അമേരിക്കയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗൂഗിള്‍ മാപ്സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എ.ഐ ഫീച്ചറുകളുടെ സഹായത്താല്‍ സേവനം നല്‍കുന്ന ഗൂഗിള്‍ മാപ്സ് ആദ്യഘട്ടത്തില്‍ യു.എസില്‍ മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ഗൂഗിള്‍ പറഞ്ഞു.

എ.ഐ ഫീച്ചറുകളുളള ജെമിനി ടെക്‌നോളജി ഡിജിറ്റല്‍ സേവനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. ഇനിമുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ ഗൂഗിള്‍ മാപ്സ് പറഞ്ഞുതരും.

സ്ഥലങ്ങളുടെ റിവ്യൂ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഗൂഗിള്‍ മാപ്സില്‍ ലഭിക്കുക. ഇമേജറി അവതരിപ്പിച്ചുകൊണ്ട് പരാതികള്‍ പരിഹരിക്കാനും കഴിയുന്നതാണ് പുതിയ മാറ്റം.

അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, രണ്ട് ബില്യണ്‍ ആളുകളാണ് ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുന്നത്.

ഈ അനുകൂല സാഹചര്യത്തില്‍ കൂടിയാണ് 20 വര്‍ഷം മുമ്പ് ആരംഭിച്ച ഡിജിറ്റല്‍ സേവനത്തില്‍ ഗൂഗിള്‍ മാറ്റം വരുത്തുന്നത്. യു.എസില്‍ ഈ ആഴ്ച തന്നെ ഗൂഗിള്‍ മാപ്‌സിന്റെ പുതിയ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയില്‍ നടത്തിയ പുതിയ സേവനങ്ങളുടെ പരീക്ഷണത്തില്‍ ‘ഞങ്ങള്‍ മാപ്പുകളുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്,’ എന്ന് ഗൂഗിള്‍ മാപ്സിന്റെ ജനറല്‍ മാനേജര്‍ മിറിയം ഡാനിയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ ഫീച്ചറുകള്‍ ‘ഗ്രൗണ്ടിങ്’ എന്ന പരിശോധനയിലൂടെ കടന്നുപോകണമെന്നും മിറിയം ഡാനിയല്‍ അറിയിച്ചു.

റോഡപകടങ്ങള്‍ ഒഴിവാക്കാനും ഗൂഗിള്‍ മാപ്‌സിലെ എ.ഐ ഫീച്ചറുകള്‍ സഹായകമാകുമെന്നും വൃത്തങ്ങള്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനാണ് പുതിയ മാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മെയ് മാസത്തിൽ പിസയില്‍ പശ പുരട്ടണമെന്നും യു.എസിലെ നാലാമത്തെ പ്രസിഡന്റായ ജെയിംസ് മാഡിസണ്‍ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നും ഗൂഗിള്‍ ജെമിനി വാദം ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള പിഴവുകള്‍ ഒഴിവാക്കാനാണ് ഗൂഗിളിന്റെ ശ്രമിക്കുന്നത്.

നിലവില്‍ വിവിധ ഭാഷ മോഡലുകള്‍ ടാപ്പുചെയ്യാന്‍ ഗൂഗിള്‍ പുറത്തുനിന്ന് ഡെവലപ്പര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Content Highlight: AI as guide in Google Maps

Latest Stories

We use cookies to give you the best possible experience. Learn more