ടീസര്‍ പുറത്ത് വിട്ടപ്പോള്‍ മുതല്‍ തുടങ്ങിയ വിമര്‍ശനവും പരിഹാസവും റിലീസിന് ശേഷവും ആദിപുരുഷിനെ വിടാതെ പിന്തുടരുകയാണ്. ചിത്രത്തില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് രാവണനായിരുന്നു.
ഒപ്പമുള്ള വിചിത്രമായ ഭൂതഗണങ്ങളും വവ്വാല്‍ പോലെയുള്ള വാഹനവും ഒപ്പം ടീ ഷര്‍ട്ടും ഫ്രീക്ക് ലുക്കും രാവണനെ എയറിലാക്കി. കഥാപാത്രത്തിന്റെ ലുക്ക് ഇസ്‌ലാമോഫോബിക്കാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. റിലീസിന് പിന്നാലെ രാവണന്റെ പത്ത് തല രണ്ട് നിരയിലേക്കാക്കിയതിനും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഈ പരിഹാസങ്ങള്‍ക്കിടയില്‍ ഇന്‍സ്റ്റഗ്രാമിലെ സാഹിദ് എന്ന എ.ഐ. ക്രിയേറ്ററെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. എ.ഐ. ടൂളുകള്‍ ഉപയോഗിച്ച് സാഹിദ് റീക്രിയേറ്റ് ചെയ്ത സെയ്ഫ് അലി ഖാന്റെ രാവണന്‍ വൈറലാവുകയാണ്.
ഇതുപോലെയുള്ള കണ്ടന്‌റ് ക്രിയേറ്റേഴ്‌സിനെ കണ്ടെങ്കിലും ആദിപുരുഷ് ടീമിന് ബോധമുണ്ടാകണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 700 കോടി മുടക്കി കാര്‍ട്ടൂണ്‍ ഉണ്ടാക്കുന്നതിലും നല്ലത് ഇതുപോലെയുള്ള കഴിവുള്ളവരെ കണ്ടെത്തുന്നതാണെന്നും കമന്റുകളുണ്ട്.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
Content Highlight: ai artist’s re imagination of ravan became viral