ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ദല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇരട്ടത്താപ്പാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
‘പ്രിയങ്ക ഗാന്ധിയെ സര്‍ക്കാര്‍ ബംഗ്ലാവില്‍നിന്നും പുറത്താക്കാനെടുത്ത തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. ഇത് ഒരു ഇരട്ടത്താപ്പാണ്. പല ബി.ജെ.പി നേതാക്കളും അര്‍ഹതയില്ലാതെ സര്‍ക്കാര്‍ ചബംഗ്ലാവുകളില്‍ താമസിക്കുന്നുണ്ട്’, അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്ധേശര കേസില്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് ഒന്നിന് മുമ്പായി ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷാ മേഖലയിലാണ് പ്രിയങ്കയുടെ ഔദ്യോഗിക വസതി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ