ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ദല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇരട്ടത്താപ്പാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
‘പ്രിയങ്ക ഗാന്ധിയെ സര്‍ക്കാര്‍ ബംഗ്ലാവില്‍നിന്നും പുറത്താക്കാനെടുത്ത തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. ഇത് ഒരു ഇരട്ടത്താപ്പാണ്. പല ബി.ജെ.പി നേതാക്കളും അര്‍ഹതയില്ലാതെ സര്‍ക്കാര്‍ ചബംഗ്ലാവുകളില്‍ താമസിക്കുന്നുണ്ട്’, അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്ധേശര കേസില്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.