| Friday, 4th June 2021, 9:49 pm

യു.പിയില്‍ യോഗിയുടെ ശക്തി ക്ഷയിക്കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദിയുടെ വിശ്വസ്തനെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിത്തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബി.ജെ.പി. യോഗിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥന്‍ തന്നെ നയിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണ് നേതൃത്വം. ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തുമെങ്കിലും അണിയറയില്‍ ശക്തരായ മറ്റുചിലര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ ശര്‍മയ്ക്ക് യുപി സര്‍ക്കാരില്‍ ഒരു പ്രധാന പങ്ക് നല്‍കാമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ ശര്‍മ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പിന്തുണയും ആദിത്യനാഥിനുണ്ട്.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സംഘടനാ ചുമതലയുള്ള രാധാ മോഹന്‍സിംഗും ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും രണ്ട് ദിവസം യു.പിയിലുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Ahead Of UP Polls, PM’s Aide To Get Big Role Amid Dissent In BJP

We use cookies to give you the best possible experience. Learn more