ബി.ജെ.പിയില്‍ ചേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചന
Sports News
ബി.ജെ.പിയില്‍ ചേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th December 2021, 7:13 pm

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദിനേഷ് മോംഗിയ ബി.ജെ.പിയില്‍ ചേര്‍ന്നു. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഇടം കയ്യന്‍ ബാറ്റര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ദല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് താരം ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം എടുത്തത്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ നേതൃത്വത്തിലാണ് മോംഗിയയുടെ രാഷ്ട്രീയ പ്രവേശനം.

44 വയസുകാരനായ മോംഗിയ പഞ്ചാബില്‍ നിന്നുമുള്ള താരമാണ്.

2003 ലോകകപ്പിന്റെ ഫൈനല്‍ കളിച്ച താരമാണ് ദിനേഷ് മോംഗിയ. ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

12 years after last ODI, India's 2003 WC team member Dinesh Mongia  announces retirement from all forms of cricket at 42 | Cricket - Hindustan  Times

Why did Dinesh Mongia announce retirement from all forms of cricket? - Quoraഇന്ത്യയ്ക്കായി 57 ഏകദിനങ്ങള്‍ കളിച്ച താരം 27.95 ശരാശരിയില്‍ 1,230 റണ്‍സുകളാണ് നേടിയത്. ഇന്ത്യയ്ക്കായി ടി-20 മത്സരം കളിച്ച ആദ്യ താരം കൂടിയാണ് മോംഗിയ.

നേരത്തെ കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഫത്തേ ജംഗ് സിംഗ് ബജ്‌വയും ഹര്‍ഗോബിന്ദ്പൂരില്‍ നിന്നുള്ള എം.എല്‍.എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയുമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Ahead of Punjab Election, former Indian Cricketer Dinesh Mongia joins BJP