500രൂപയുടെയും 2000രൂപയുടെയും പുതിയ നോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. റാലിയ്ക്കു മുന്നോടിയായി വാരാണസിയിലെ നോട്ടുക്ഷാമം പരിഹരിച്ച് ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാരാണസി: ഡിസംബര്‍ 22ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. വാരാണസിയിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലുമായി ഒരു ട്രക്ക് നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് എത്തിച്ചതെന്നാണ് ഇന്ത്യ സംവാദ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
500രൂപയുടെയും 2000രൂപയുടെയും പുതിയ നോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. റാലിയ്ക്കു മുന്നോടിയായി വാരാണസിയിലെ നോട്ടുക്ഷാമം പരിഹരിച്ച് ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നോട്ടുക്ഷാം പരിഹരിക്കാനായി ആര്‍.എസ്.എസ് ഒരു ലോഡ് പുതിയ കറന്‍സികള്‍ എത്തിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് യൂണിയന്‍ ബാങ്കിന്റെ എല്‍.ഡി.എം രഞ്ജിത് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായി എത്ര തുകയുണ്ടെന്നതു സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടേണ്ട അവസ്ഥ ഇവിടുത്തെ ആളുകള്‍ക്ക് ഇനിയുണ്ടാവില്ല എന്ന് എസ്.ബി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഞ്ജയ് മിശ്ര പറയുന്നു. എസ്.ബി.ഐയ്ക്ക് ഈ മേഖലയില്‍ 174 എ.ടി.എമ്മുകളുണ്ട്. പലതിലും പണമില്ലാത്ത അവസ്ഥയിലായിരുന്നു.
വാരാണസിക്കു പുറമേ ചന്ദോലി, ഗാസിപൂര്‍, ജൗണ്‍പൂര്‍, അസംഘര്‍, ഭാലിയ തുടങ്ങിയ മേഖലകള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്.