| Tuesday, 27th June 2017, 10:09 am

'പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം' നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിയുടെ നെതര്‍ലാന്റ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുറന്നുകാട്ടി ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിന് മനുഷ്യാവകാശ സംഘടനകളുടെ തുറന്നകത്ത്. പശുവിന്റെ പേരില്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഹിന്ദു തീവ്രവാദികളെ നിലയ്ക്കു നിര്‍ത്താന്‍ നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തെക്കുറിച്ചും മോദി സര്‍ക്കാര്‍ ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളെ അടിച്ചമര്‍ത്തുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തണമെന്നും തുറന്ന കത്തിലൂടെ ഡച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.


Must Read: മോദിയും ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇഫ്താറിനും നിസ്‌കാരത്തിനും വേദിയൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം


ഇന്ത്യയിലേതുള്‍പ്പെടെ നിരവധി അന്തരാഷ്ട്ര എന്‍.ജി.ഒകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇന്ത്യന്‍ കമ്മിറ്റി ഓഫ് നെതര്‍ലാന്റ്‌സ് ആണ് കത്ത് തയ്യാറാക്കിയത്.

” മോദിയുടെ കീഴിലുള്ള ഹിന്ദു ദേശീയവാദി സര്‍ക്കാറിനു കീഴില്‍ ദളിതര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലീങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ അരികുവത്കരിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ വരുന്ന ഈ വിഭാഗങ്ങള്‍ അടുത്തിടെയായി പശുവിന്റെ പേരില്‍ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ക്ക് സ്ഥിരം ഇരയാവുകയാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായും ഹിന്ദു തീവ്രവാദികളുടെ അതിക്രമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.” എന്നാണ് കത്തില്‍ ഡച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more