2024ലേക്കുള്ള ഐ.പി.എല്‍ ലേലം നടക്കാനിരിക്കെ തന്റെ ഇഷ്ട ടീമിനെ കുറിച്ചുള്ള സൂചന നല്‍കി ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന താരത്തിനായി പണമൊഴുക്കാന്‍ മുന്‍ നിര ക്ലബ്ബുകള്‍ എല്ലാം തന്നെ മുന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്കക്കെതിരായ ന്യൂസിലന്‍ഡിന്റെ പ്രകടനത്തിന് പിന്നാലെ താരം ചിന്നസ്വാമി സ്റ്റേഡിയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ‘ഇതെനിക്ക് പ്രിയപ്പെട്ട സ്ഥലമാണെന്നും ഇവിടെ കൂടുതല്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
Rachin Ravindra mesmerised the world with his phenomenal performance at #CWC23, earning him the ICC Men’s Player of the Month award 🏅
Details 👉 https://t.co/pht5clrQr5 pic.twitter.com/rRdQZzQEYz
— ICC (@ICC) November 10, 2023
ഇതിലൂടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ടീം റോയല് ചാലഞ്ചേഴ്‌സ് ബെംഗളൂരു ആണെന്നുള്ള സൂചനയാണ് താരം നല്‍കിയതെന്നാണ് വിലയിരുത്തല്‍.
ഏകദിന ലോകകപ്പില്‍ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയടക്കം 565 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ശ്രീലങ്കക്കെതിരെ 42 റണ്‍സ് അടിച്ചുകൂട്ടി ന്യൂസിലന്‍ഡിനെ ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിക്കാനും അദ്ദേഹം സഹായിച്ചു.
Rachin Ravindra pic.twitter.com/tKzD9lh4id
— RVCJ Media (@RVCJ_FB) November 10, 2023
Sachin Tendulkar is the God of cricket.
No one near him. https://t.co/2lBJFa0UJm— Rachin Ravindra (@RachinRavindra_) November 10, 2023
അതേസമയം, ഡിസംബര്‍ 19നാണ് ഐ.പി.എല്‍ 2024ന്റെ താരലേലം നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലേലം ദുബായില്‍ നടക്കും. നിലനിര്‍ത്തല്‍ തീയതി നവംബര്‍ 26ന് ആണെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. അതിനകം ഓരോ ടീമും ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന് തീരുമാനിക്കേണ്ടതുണ്ട്.
Content Highlights: Ahead of IPL 2024 Ravindra drops major hints about favourite IPL team & stadium