ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒരു മതവും ദൈവവും പറയുന്നില്ല: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍
national news
ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒരു മതവും ദൈവവും പറയുന്നില്ല: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th October 2020, 5:12 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.

ഉത്സവ സമയത്ത് ജനങ്ങള്‍ കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കൊവിഡ് അപകടകരമായ രീതിയില്‍ വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഇടയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ പണയം വെച്ച് ഒരു ഉത്സവവും ആഘോഷിക്കണമെന്ന് ഒരു മതത്തിലും പറയുന്നില്ല എന്നതാണ് സത്യമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ദൈവത്തെ ആരാധിക്കാന്‍ പൂജാ പന്തല്‍ കെട്ടണമെന്ന് ദൈവവും പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ വീടുകളില്‍ തന്നെ ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജാ പന്തലില്‍ പോയിരിക്കണമെന്നോ അന്നദാനം കഴിക്കണമെന്നോ നിര്‍ബന്ധമില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നും അതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ahead of festive season, Dr Harsh Vardhan urges people to follow covid  norms

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ