ബക്രീദിന് പൊതുയിടങ്ങളില്‍ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വില്‍ക്കുന്നതിനും നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ബൃഹത് ബംഗളുരു മഹാനഗര പാലിക
national news
ബക്രീദിന് പൊതുയിടങ്ങളില്‍ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വില്‍ക്കുന്നതിനും നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ബൃഹത് ബംഗളുരു മഹാനഗര പാലിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 11:58 pm

ബംഗളുരു: ബക്രീദ് പോലുള്ള മതപരമായ ആഘോഷങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ച് ബൃഹത് ബംഗളുരു മഹാനഗര പാലിക ഉത്തരവ് പുറത്തിറക്കി. ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

പൊതു റോഡുകള്‍, ഫൂട്പാത്തുകള്‍, പള്ളികള്‍ക്കു മുന്നില്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍, സ്‌കൂള്‍, കോളെജ് പരിസരങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍വെച്ച് മൃഗങ്ങളെ കൊല്ലുന്നതും, അവയുടെ ഇറച്ചി വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നുവെന്നാണ് ബിബിഎംപി യുടെ നോട്ടീസില്‍ പറയുന്നത്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി ഉത്തരവില്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് ഒന്നിനാണ് ബക്രീദ് ആഘോഷങ്ങള്‍.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ