| Friday, 26th March 2021, 7:16 pm

അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം പിന്‍വലിക്കും: മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭരണഘടനയും ഉയര്‍ത്തിപിടിക്കുന്നവരെയായിരിക്കണം അധികാരത്തിലെത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മതം, സംസ്‌കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെട്ടു. പൗരവകാശങ്ങള്‍ ഹനിക്കപ്പെടുന്നു’, മന്‍മോഹന്‍ പറഞ്ഞു.

നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. ഇന്ധനവിലയും പാചക വാതക വിലയും വര്‍ധിച്ചു. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരിനേയാണ് അധികാരത്തിലേറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

1991 മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം മന്‍മോഹന്‍സിംഗ് അസമില്‍ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അസമില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച 27, ഏപ്രില്‍ 1, 6 തിയതികളിലാണ് വോട്ടെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Ahead of Assam polls, Manmohan Singh’s video appeal to voters CAA Repeal

We use cookies to give you the best possible experience. Learn more