ഗുവാഹത്തി: അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭരണഘടനയും ഉയര്‍ത്തിപിടിക്കുന്നവരെയായിരിക്കണം അധികാരത്തിലെത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മതം, സംസ്‌കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെട്ടു. പൗരവകാശങ്ങള്‍ ഹനിക്കപ്പെടുന്നു’, മന്‍മോഹന്‍ പറഞ്ഞു.
നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. ഇന്ധനവിലയും പാചക വാതക വിലയും വര്‍ധിച്ചു. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.