ന്യൂദല്‍ഹി : ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പുതിയ തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബുധനാഴ്ച ഹൗറാ ജില്ലയില്‍ എത്തിയ അമിത് ഷാ റിക്ഷാ വണ്ടിക്കാരനായ രജീബ് ബാനര്‍ജിയുടെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചായിരുന്നു പ്രചാരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് രജീബ്. ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്.
ബംഗാളിലെ വോട്ടര്‍മാരുടെ വീടുകളില്‍ എത്തി ഭക്ഷണം കഴിക്കുന്നത് പ്രചാരണ തന്ത്രമാക്കി മാറ്റുന്ന രീതി അമിത് ഷാ നേരത്തെയും പ്രയോഗിച്ചിട്ടുണ്ട്.
അതേസമയം, താന്‍ ബംഗാള്‍ കടുവയാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. താനൊരിക്കലും ബി.ജെ.പിയുടെ ആക്രമണത്തിന് മുന്നില്‍ വളഞ്ഞുനില്‍ക്കില്ലെന്നും മമത പറഞ്ഞിരുന്നു.
”ബി.ജെ.പിയ്ക്ക് അവരുടെ പണം ഉപയോഗിച്ച് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഒരു ബംഗാള്‍ കടുവയാണ്, ഞാന്‍ വളഞ്ഞുനില്‍ക്കില്ല”മമത പറഞ്ഞു.
ബി.ജെ.പി അസമില്‍ നിന്ന് ഗുണ്ടകളെ ഇറക്കുകയാണെന്നും ബോംബുകള്‍ പൊട്ടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക