ലൂക്ക തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണെന്നും കുറേ ഡയലോഗ് പറയാൻ പറ്റിയത് ലൂക്കയിലാണെന്നും അഹാന കൃഷ്ണ. കാണാൻ തരക്കേടില്ലാത്ത ഒരു കുട്ടി എന്നതിന് അപ്പുറത്തേക്ക് ഈ കുട്ടിക്ക് അഭിനയിക്കാനും അറിയാം എന്നും ജനങ്ങൾ പറഞ്ഞുതുടങ്ങിയതും ലൂക്കക്ക് ശേഷമാണെന്നും അഹാന പറഞ്ഞു. രേഖ വർമക്ക് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങൾ പറഞ്ഞത്.
“നമ്മൾ വളരെ പേഴ്സണലി ആഗ്രഹിച്ച് ചെയ്ത ചില സിനിമകൾ കാണും. അതിൽ ഭയങ്കരമായിട്ട് നമുക്ക് എന്തൊക്കെയോ കിട്ടിയ ചില സിനിമകൾ. അങ്ങനെ ഒന്നായിരുന്നു ലൂക്ക. സോഷ്യൽ മീഡിയയിൽ ഞാൻ ഒത്തിരി കമന്റ്സ് ഒക്കെ കാണാറുണ്ട്,അതായത് അഹാന എവിടെയപോയാലും ലൂക്കാ ലൂക്കാ എന്ന് തന്നെയാണ് പറയുന്നതെന്ന്.
അതെ.. നമുക്ക് അധികം സിനിമകൾ ഇല്ലാത്തത് കൊണ്ട് നമുക്ക് അതിനെ കുറിച്ചല്ലേ പറയാൻ പറ്റത്തൊള്ളൂ. ആൾക്കാർ കളിയാക്കിക്കോട്ടെ. എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല. എന്നെ സംബന്ധിച്ച് എനിക്ക് ആദ്യമായിട്ട് നിറയെ ഡയലോഗ് ഒക്കെ പറയാൻ കിട്ടിയ സിനിമയാണ് ലൂക്ക. എന്നിട്ട് എന്നെ കാണാൻ തരക്കേടില്ലാത്ത ഒരു കുട്ടി എന്നതിന് അപ്പുറത്തേക്ക്, ആഹ് ഈ കുട്ടിക്ക് അഭിനയിക്കാനും അറിയാം എന്നൊക്കെ ആൾക്കാർ പറഞ്ഞ് തുടങ്ങിയത് അതിന് ശേഷമാണ്.
പണ്ടൊക്കെ അളുകൾ സിനിമ കണ്ടിട്ട് ആ മോളെ കാണാൻ കൊള്ളാം എന്ന് പറയുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്, അയ്യോ അത് ഫോട്ടോയല്ലല്ലോ സിനിമയല്ലേ ഇറങ്ങിയതെന്ന്,” അഹാന പറയുന്നു.
കരിയറിൽ മൂന്നോ നാലോ വർഷം കൂടുമ്പോഴാണ് തനിക്ക് സിനിമ ലഭിക്കുന്നതെന്നും സിനിമ ഒരു വെക്കേഷനാണെന്നും അഹാന പറയുന്നുണ്ട്.
“എന്റെ സിനിമാ കരിയർ എന്ന് പറയുന്നത് ഒരു ലക്ഷ്യൂറിയസ് വെക്കേഷൻ പോലെയാണ്. അതായത് ഒരു മൂന്ന് നാല് വർഷത്തിൽ ഒരിക്കൽ എനിക്ക് ആസ്വദിക്കാൻ കിട്ടുന്ന ഒരു ചെറിയ വെക്കേഷൻ. നമ്മൾ തുണിയും ചട്ടിയും പെട്ടിയും ഒക്കെ എടുത്ത് പോയി ആസ്വദിച്ച് തിരിച്ചുവരുന്നു. എന്റെ സിനിമ കരിയർ അങ്ങനെയാണ്.
അതിലെ രസം എന്താണെന്ന് വെച്ചാൽ വെക്കേഷൻ നമുക്ക് വല്ലപ്പോഴും കിട്ടുന്നതല്ലേ. അപ്പോ നന്നായിട്ട് എഞ്ചോയ് ചെയ്യും. ആ മൂന്ന് നാല് വർഷം ഞാൻ ഇങ്ങനെ കാത്തിരിക്കുകയായിരിക്കും. ആ സമയത്ത് ഇന്റവ്യൂ ഒക്കെ കാണുമ്പോൾ ഞാൻ ആലോചിക്കും ഏതെങ്കിലും കൊല്ലം എന്റെ അടുത്ത സിനിമ ഇറങ്ങുമ്പോൾ ഈ ഡ്രസ് ഇടണം ഇങ്ങനെ സംസാരിക്കണം എന്നൊക്കെ.
കുറേ കാലം കാത്തിരുന്ന കാര്യങ്ങളൊക്കെ പെട്ടെന്ന് നടക്കുന്ന സമയം ആണ് പുതിയ സിനിമയുടെ റിലീസ്. അപ്പൊ ഒരു സിനിമ ഇറങ്ങുന്ന സമയത്ത് എനിക്ക് ഭയങ്കര സന്തോഷം ആണ്,” അഹാന പറയുന്നു.
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയാണ് അഹനായുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ സിനിമ. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Ahana krishna says viewers will troll her if she speak more of that film