|

ഉറക്കത്തല്‍ പിച്ചും പേയും പറയും, ഇംഗ്ലീഷിലെ പറയൂ: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്കെത്തിയ താരം പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്നു. ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും അഹാന സജീവമാകാറുണ്ട്.

ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് അഹാന കൃഷ്ണ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം പറഞ്ഞത്.

‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’.-അഹാന പറഞ്ഞു.

വീട്ടില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവിനെ പറ്റിയും അഹാന പറഞ്ഞു.

‘ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക,’ അഹാന കൂട്ടിച്ചേര്‍ത്തു.

ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണ് അഹാന മറുപടി പറഞ്ഞത്. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു.

നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ അഹാന തോന്നല്‍ എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ahana krishna interview